01:10am 08 September 2026
NEWS
ചെറിയനാട് ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സിൽവർജൂബിലി ആഘോഷത്തിന്റെ ഭാഗമായി സാഹിത്യ സമ്മേളനവും വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു
10/10/2025  08:29 PM IST
nila
ചെറിയനാട് ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സിൽവർജൂബിലി ആഘോഷത്തിന്റെ ഭാഗമായി സാഹിത്യ സമ്മേളനവും വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു

ചെറിയനാട് ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സിൽവർജൂബിലി ആഘോഷത്തിന്റെ ഭാഗമായി
നടന്ന സാഹിത്യ സമ്മേളനം കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.രേഖ ആർ താങ്കൾ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത കവി സുമേഷ് കൃഷ്ണൻ വയലാർ അനുസ്മരണം നടത്തി.വേണുഗോപാൽ സുകൃതം, വിനോദ് പി.ബി എന്നിവർ ആശംസകളർപ്പിച്ചു.
ഉച്ചയ്ക്ക്  നടന്ന വിദ്യാഭ്യാസസെമിനാർ  ശ്രീനിവാസൻ റിട്ട ഐ എഫ് എസ്  ഉദ്ഘാടനം ചെയ്തു. പി.ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത  വഹിച്ചു.
ബിജി എബ്രഹാം മോഡറേറ്ററായ സെമിനാറിൽ ഡോക്ടർ ടി.ആർ മനോജ്‌ ഉന്നത വിദ്യാഭ്യാസരംഗത്തെക്കുറിച്ചും വിശ്വൻ പടനിലം സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ചും ഡോക്ടർ പ്രകാശ് കെ. സി വിദ്യാഭ്യാസ മൈഗ്രേഷനെക്കുറിച്ചും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.യോഗത്തിൽ അധ്യാപിക ദൃശ്യ ചന്ദ്രൻ സ്വാഗതം ആശംസിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.